Posts

പഠനം

Image
വാഷ്ബേസനിൽ കൂറ പോൽ- കേറിയിറങ്ങുന്ന മാ‍ർക്കുകൾ നമ്മെ പിടിച്ചിരുത്തി പാറിപറക്കും സെമസ്റ്ററാം ഷഡ്പദം നമ്മെയീ ക്ലാസ്സിൽ തളച്ചിടുന്നോ

ഒരു ക്യാമറ പ്രണയം

Image
     ഞാൻ നോക്കുപ്പോഴൊക്കെ അവൾ എന്നെതന്നെയാണ് നോക്കുന്നത്.  ഞാൻ ഇടം കണ്ണിട്ടു നോക്കി...... എന്നെ തന്നെയാണോ?.  ഇത് പ്രണയത്തിന്റെ നോട്ടമായിരിക്കുമോ???       പക്ഷേ അവളുടെ ഒരു കണ്ണ് മാത്രമേ കാണാൻ പറ്റുള്ളൂ ബാക്കിയൊക്കെ മറച്ചിരിക്കുകയാണ് അല്ലെക്കിൽ അതൊന്നുമില്ലാത്ത കണ്ണുമാത്രമുള്ള ഒരുവളായിരിക്കും.  ആ നോട്ടത്തിനൊടുവിൽ ഞാൻ പതറി വീണു.      അന്ന് ക്ലാസിൽ ഞാനും അവളും മാത്രം . ഞങ്ങൾ രണ്ടു പേർ മാത്രം.  എങ്കിൽ പിന്നൊന്നു തൊട്ടുനോക്കാം......ഞാൻ പതിയെ കെെ ഉയർത്തി, അവളുടെ കണ്ണിന്റെ പുറം ഭാഗത്തു തൊട്ടു, എന്നിട്ടൊരു അ‍ർധവൃത്തം വരച്ചു.  എന്റെ കെെ വലത്തു നിന്നു ഇടത്തോട്ടു വന്നപ്പോൾ അവളും ഇടത്തേക്കു നോക്കിയിരുന്നോ?.     പിന്നീടു ഞാൻ നോക്കുമ്പോഴൊക്കേ അവൾ ഇടത്തേക്കുതന്നെയാണ് നോക്കിയിരിക്കുന്നത്.  എനിക്ക് ശനിദശയായിരുന്നു.  അവളുടെ വീട്ടുകാർ വന്ന് എന്നെ പൊക്കി.  അതിനു ശേഷം അവളുടെ നോട്ടം ശെരിയായി.      എന്തായാലും രണ്ടായിരത്തിന്റെ പുതിയ നോട്ട് വന്നതു നന്നായി.........

ജീവിതനൗക

Image
എന്നുണ്ണി പ്രശ്നങ്ങളൊരുപാട് നിന്നകതാരിനെ വീർപ്പുമുട്ടിക്കുന്നുവോ? ചിദ്രങ്ങൾ നൗകപോൽ വലുതാ- കിലുമുണ്ണി ചിത്തതിലാകുലത വേണ്ടതില്ല ഒരുപാടിനൗകകളെയൊന്നായി- വിഴുങ്ങുന്നൊരാഴിപോൽ പരിഹാര- മെന്നോർത്തു സ്വാന്തനപ്പെട്ടുകൊള്ളു .

Android versions

Image
cupcake       1.5             2009 April 27 Donut           1.6             2009 September 15   Eclair           2.0 - 2.1     2009 october 26 Froyo             2.2 - 2.2.3          20 May 2010 Ginger bread      2.3 - 2.3.7     6 December 2010  Honey comb    3.0 - 3.2.6    February 22, 2011 Icecream sandwich  4.0 - 4.0.4  18 october 2011 Jelly Bean          4.1 - 4.3.1              9 july 2012 Kit kat   ...

മഞ്ഞകണ്ണട

Image
          വെള്ളനിറമുള്ള കാറിൽ ഒരു യുവാവ് കുറച്ച് യുവതികളെ ജംഗ്ഷനിലേക്ക് ഡ്രോപ്പ് ചെയ്തു.  മഞ്ഞകണ്ണട വെച്ച് ജംഗ്ഷനിൽ നിന്ന ചിലർ പിങ്ക് പോലീസിനോടു പറഞ്ഞത്രേ.   "ഒരു യുവാവ് മഞ്ഞഗ്ലാസുകളുള്ള മഞ്ഞനിറമുള്ള കാറിൽ സ്ഥിരമായി യുവതികളെ ഇവിടെ ഇറക്കാറുണ്ടെന്ന് " കേസ് കോടതി കയറി, വിധി അവർക്കെതിരായിരുന്നു.  അവർ പത്രക്കാരോട് പറഞ്ഞു.      "മഞ്ഞതുണി കൊണ്ട് കണ്ണ് മൂടികെട്ടിയ നീതിദേവത ലോകത്തെ മുഴുവൻ മഞ്ഞളിച്ചാണ് കാണുന്നത്.  പിന്നെങ്ങനെ ഞങ്ങളെ പോലുള്ളവർക്ക് നീതി കിട്ടും?!!"      പിറ്റേ ദിവസം പത്രത്തിലെ പ്രധാന തലക്കെട്ട് ഇങ്ങനെ: "നീതിയുടെ മഞ്ഞകിരണങ്ങൾ അകലെയാണ് ".

Micro plastic

Image
     അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ചെറിയ കഷ്ണം പ്ലാസ്റ്റിക്കുകളാണ് മെെക്രോപ്ലാസ്റ്റിക്കുകള്‍.  ഇതൊരു പ്രത്യേക വിഭാഗം അല്ല. National oceanic and Atmospheric  Administration (NOAA) യുടെ അഭിപ്രായത്തില്‍ 5mm  ഓ അതില്‍ താഴെയോ വലുപ്പം ഉള്ളവയെ ആണ്  micro plastic എന്ന് വിളിക്കുന്നത്.   micro plastic പ്രക‍ൃതിക്ക് ദോഷമുണ്ടാക്കുന്ന ഇവ വസ്ത്രങ്ങളിലൂടെയും വ്യവസായശാലകളിലൂടെയും സൗന്ദര്യവര്‍ധക വസ്തുക്കളിലൂടെയുമാണ് പ്രകൃതിദത്ത പരിസ്ഥിതിയിലേക്ക് എത്തിച്ചേരുന്നത്. micro plastic കളെ രണ്ടായി തിരിക്കുന്നു 1. Primary microplastic 2. Secondary microplastic primary microplastic       പരിസ്ഥിതിയില്‍ എത്തിച്ചേരുന്നതിനു മുമ്പ് 5mm ഓ  അതില്‍  താഴെയോ വലുപ്പം ഉള്ളവ. primary microplastic   ഉദാ: plastic pellet, micro beads, cloths എന്നിവയുടെ മെെക്രോ ഫെെബറുകള്‍ secondary microplastic      വലിയ പ്ലാസ്റ്റിക്ക് പദാര്‍ത്ഥങ്ങള്‍ക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്നതാണ് ഇവ. ഉദാ:    ...

sum of odd numbers

Image
അടുത്തടുത്ത ഒറ്റ സംഖ്യകളുടെ തുക അവയുടെ എണ്ണത്തിന്റെ വർഗത്തിനു തുല്യമാണ് എന്ന ആശയം ചിത്രം ഉപയോഗിച്ച് വിശദീകരിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നു .  sum of consicutive odd numbers from one = n^2 1+3+5+7+9 = 25 n = 5 n^2 = 5^2= 25 picture representation Eg:- sum of odd numbers from 1 to 99 no. of numbers = 50 n = 50 n^2 = 50^2 = 2500 so, sum of odd numberas from one to 99 is 2500.

തീവ്രവാദി

Image
മേലുദ്യോഗസ്ഥന്‍: ഇയാളെ അറസ്റ്റ് ചെയ്യാനുള്ള കാരണം? "സാര്‍ ഇയാള്‍ രാത്രി ഒറ്റക്കായിരുന്നു" "ഇയാള്‍ തൊപ്പി ധരിച്ചിരുന്നു" "സാര്‍ ഇയാളുടെ പാന്റ്സ് ഞെരിയാണിക്ക് മുകളിലായിരുന്നു" "ഇയാള്‍, ഇയാള്‍ താടി വളര്‍ത്തിയിരുന്നു" ആ നിയമപാലകന്‍ (!) ആ പ്രതിക്ക് (?!)  വേണ്ടി "തീവ്രമായി വാദി"ക്കുന്നുണ്ടായിരുന്നു.

നിരാശ

Image
മേഘദൂളിക്കിടയിന്നൂര്‍ന്നുവീണൊരാ മഴത്തുള്ളിക്കു നിരാശ പിന്നോട്ടില്ലാത്ത സമയത്തിനും പിന്നിട്ടതിനെ നിരാശ പൊയ്‍പോയ വാക്കിന്റെ പോയഗതിയിലും പിന്നീടു തോന്നി നിരാശ ഇനിയും സപ്ലികളേറെയുണ്ടന്നതില്‍ പഠിതാവിനും വന്നൂ നിരാശ പ്രേമത്തിന്‍ രസച്ചരടു പൊട്ടിയ നേരത്ത് ആദിയെ ചൊല്ലി നിരാശ വീശിയകന്നൊരു കാറ്റിനും തോന്നി താൻ തള്ളിയിട്ടതില്‍ നിരാശ കല്ലേറു കൊണ്ടരാ മാവിന്റെയുള്ളിലും  പൂവിട്ടു പൂത്തു നിരാശ.

വിശേഷം

Image
വേനലിന്‍ ചൂടില്‍ തളിര്‍ത്തതാം പാടുകള്‍ മഴ വന്നു വാങ്ങി കൊണ്ടുപോയി. ഓര്‍മകള്‍ വേവിച്ചെടുത്തൊരു പകലുകള്‍ മഴയത്ത് പാകമായി തീര്‍ന്നിരുന്നു. അത് തിന്ന് വീണ്ടുമാ കാമ്പസിന്‍ മുറ്റത്ത് ചെവികള്‍ വട്ടം പിടിച്ചുനിന്നു.