മഞ്ഞകണ്ണട

    
     വെള്ളനിറമുള്ള കാറിൽ ഒരു യുവാവ് കുറച്ച് യുവതികളെ ജംഗ്ഷനിലേക്ക് ഡ്രോപ്പ് ചെയ്തു.  മഞ്ഞകണ്ണട വെച്ച് ജംഗ്ഷനിൽ നിന്ന ചിലർ പിങ്ക് പോലീസിനോടു പറഞ്ഞത്രേ.
  "ഒരു യുവാവ് മഞ്ഞഗ്ലാസുകളുള്ള മഞ്ഞനിറമുള്ള കാറിൽ സ്ഥിരമായി യുവതികളെ ഇവിടെ ഇറക്കാറുണ്ടെന്ന് "

കേസ് കോടതി കയറി, വിധി അവർക്കെതിരായിരുന്നു.  അവർ പത്രക്കാരോട് പറഞ്ഞു.
     "മഞ്ഞതുണി കൊണ്ട് കണ്ണ് മൂടികെട്ടിയ നീതിദേവത ലോകത്തെ മുഴുവൻ മഞ്ഞളിച്ചാണ് കാണുന്നത്.  പിന്നെങ്ങനെ ഞങ്ങളെ പോലുള്ളവർക്ക് നീതി കിട്ടും?!!"

     പിറ്റേ ദിവസം പത്രത്തിലെ പ്രധാന തലക്കെട്ട് ഇങ്ങനെ:

"നീതിയുടെ മഞ്ഞകിരണങ്ങൾ അകലെയാണ് ".

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT