പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും
ഗണിത പഠന സമീപനം സമീപനം എന്നാൽ ഒരു കാര്യത്തെ പറ്റി നമുക്കുള്ള കാഴ്ചപ്പാടാണ്. ഗണിതപഠന സമീപനമെന്നാൽ, ഗണിതപഠനം എങ്ങനെ ആയിരിക്കണം എന്ന ആധുനിക കാഴ്ചപ്പാടാണ്. അത് പൂർണ്ണമായും കുട്ടികൾ സ്വയമേ അറിവ് നിർമിക്കുന്ന തരത്തിലായിരിക്കണം. ആധുനിക കാഴ്ചപ്പാട് ജ്ഞാനനിർമ്മിതിയിൽ (Cognitive constractivism) അധിഷ്ഠിതമാണ്. മുൻപ് നിലവിൽ ഉണ്ടായിരുന്നത് വ്യവഹാര രീതിയായിരുന്നു. സമീപനത്തിന്റെ ഉദ്ദേശം പ്രധാന ഉദ്ദേശം ചിന്തയുടെ ഗണിതവൽക്കരമാണ്. ചിന്തയുടെ ഗണിതവൽക്കരണം നടക്കണമെങ്കിൽ ഒന്നാമതായി തെളിമയുള്ള ചിന്ത വേണം. ചിന്തയുടെ ഗണിതവൽക്കരണത്തിനു ആവശ്യമായ ചില കഴിവുകളും ശേഷികളും സന്നദ്ധതയും ഇനി പറയുന്നവയാണ്. അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് യുക്തിപൂർവം നിഗമനങ്ങിൽ എത്താൻ ഉള്ള കഴിവ് . അമൂർത്തമായ (Abstract) കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള ശേഷി. പ്രശ്നങ്ങൾ വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള സന്നദ്ധത. സമീപനം എങ്ങനെ ആയിരിക്കണം? പരിസര ബന്ധിതം പ്രക്രിയാ ബന്ധിതം പ്രവർത്തനാധിഷ്ഠിതം ചിന്തയെ കുറിച്ചുള്ള ചിന്ത പ്രശ്നാപഗ്രഥനം സാമാന്യവൽക്കരണം വിവ്രജന ചിന്ത മനകണക്ക് പരിസര ബന്ധിതം 'പരിചിതമായതിൽ നിന്ന് അപരിചിതമായ
Comments
Post a Comment