നിരാശ




മേഘദൂളിക്കിടയിന്നൂര്‍ന്നുവീണൊരാ
മഴത്തുള്ളിക്കു നിരാശ
പിന്നോട്ടില്ലാത്ത സമയത്തിനും
പിന്നിട്ടതിനെ നിരാശ
പൊയ്‍പോയ വാക്കിന്റെ പോയഗതിയിലും
പിന്നീടു തോന്നി നിരാശ
ഇനിയും സപ്ലികളേറെയുണ്ടന്നതില്‍
പഠിതാവിനും വന്നൂ നിരാശ
പ്രേമത്തിന്‍ രസച്ചരടു പൊട്ടിയ നേരത്ത്
ആദിയെ ചൊല്ലി നിരാശ
വീശിയകന്നൊരു കാറ്റിനും തോന്നി
താൻ തള്ളിയിട്ടതില്‍ നിരാശ
കല്ലേറു കൊണ്ടരാ മാവിന്റെയുള്ളിലും 
പൂവിട്ടു പൂത്തു നിരാശ.

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT