ഒരു ക്യാമറ പ്രണയം



     ഞാൻ നോക്കുപ്പോഴൊക്കെ അവൾ എന്നെതന്നെയാണ് നോക്കുന്നത്.  ഞാൻ ഇടം കണ്ണിട്ടു നോക്കി...... എന്നെ തന്നെയാണോ?.  ഇത് പ്രണയത്തിന്റെ നോട്ടമായിരിക്കുമോ???
      പക്ഷേ അവളുടെ ഒരു കണ്ണ് മാത്രമേ കാണാൻ പറ്റുള്ളൂ ബാക്കിയൊക്കെ മറച്ചിരിക്കുകയാണ് അല്ലെക്കിൽ അതൊന്നുമില്ലാത്ത കണ്ണുമാത്രമുള്ള ഒരുവളായിരിക്കും.  ആ നോട്ടത്തിനൊടുവിൽ ഞാൻ പതറി വീണു.
     അന്ന് ക്ലാസിൽ ഞാനും അവളും മാത്രം . ഞങ്ങൾ രണ്ടു പേർ മാത്രം.  എങ്കിൽ പിന്നൊന്നു തൊട്ടുനോക്കാം......ഞാൻ പതിയെ കെെ ഉയർത്തി, അവളുടെ കണ്ണിന്റെ പുറം ഭാഗത്തു തൊട്ടു, എന്നിട്ടൊരു അ‍ർധവൃത്തം വരച്ചു.  എന്റെ കെെ വലത്തു നിന്നു ഇടത്തോട്ടു വന്നപ്പോൾ അവളും ഇടത്തേക്കു നോക്കിയിരുന്നോ?.
    പിന്നീടു ഞാൻ നോക്കുമ്പോഴൊക്കേ അവൾ ഇടത്തേക്കുതന്നെയാണ് നോക്കിയിരിക്കുന്നത്.  എനിക്ക് ശനിദശയായിരുന്നു.  അവളുടെ വീട്ടുകാർ വന്ന് എന്നെ പൊക്കി.  അതിനു ശേഷം അവളുടെ നോട്ടം ശെരിയായി.
     എന്തായാലും രണ്ടായിരത്തിന്റെ പുതിയ നോട്ട് വന്നതു നന്നായി.........

( ടി.കെ.എം ആ‍ർട്സ് കോളേജിൽ ഒരു നോട്ടുനിരോധന കാലത്ത് ക്യാമറ തിരിച്ചു വെച്ചതിനു എനിക്ക് 2000 രുപ ഫെെൻ അടിച്ചു. ഇതിനെ ആസ്പദമാക്കി എഴുതിയത് )

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT