Posts

Showing posts with the label കവിത

ചോർപ്പ്

Image
ചാ യ്പ്പ് ചോരുന്നു, വാർപ്പ് വീർക്കുന്നു സ്ഥടിക മദ്യക്കുപ്പി  നിറയുന്ന വെള്ളം വെച്ചൂത്തിക്കറ്റം വെള്ളം പാലായി മാറി പല കീശ ചോർന്നു, ഒരു കീശ വീർത്തു ചോർപ്പിനാവില്ലല്ലോ ചോർച്ചയെ തടയാൻ വെച്ചൂത്തികെന്ത് വീണവന്റെ വേദന ചോർപ്പുണ്ടാക്കി ചതിച്ച കുഴിയാന ചിലച്ചു വാർപ്പ് വിറ്റു, വീടു വാർത്തു   ചാഞ്ഞ   ചായ്പ്പ് ചിതലുതിന്നു വെച്ചുകുത്തിയത് വെച്ചൂത്തി മെല്ലെയെങ്കിലുമകത്താക്കി  അപരൻ തികട്ടിയത് വെച്ച്  വെച്ചൂത്തി മറ്റൊരു വയറൂട്ടി  പുതു ചങ്ങാതിമാർ ഒഴിച്ച ചിന്തകൾ  വെച്ചൂത്തി കഴുത്തിലൂടെ കിനിഞ്ഞിറങ്ങി ചോർപ്പിനാവിലല്ലോ   ചോർച്ചയെ തടയാൻ ചോർന്നതൊക്കയും ചേരപോലവൻ വിഴുങ്ങി ചേരാത്ത ചേരുവകൾ, ചർവണകം ചൊറിയുന്നു പല്ലിയെ പല്ലിനു പിടിച്ചില്ല, പാറ്റയേയും പുക ഉയരുന്നു, പക പുകയുന്നു ഒരു കുപ്പി പൊട്ടി, ഒരു ചോർപ്പുണ്ടായി ഒരുവന്റെ ചോര ചോരുന്നു ചോർപ്പിനാവിലല്ലോ ചോർച്ചയെ തടയാൻ

പഠനം

Image
വാഷ്ബേസനിൽ കൂറ പോൽ- കേറിയിറങ്ങുന്ന മാ‍ർക്കുകൾ നമ്മെ പിടിച്ചിരുത്തി പാറിപറക്കും സെമസ്റ്ററാം ഷഡ്പദം നമ്മെയീ ക്ലാസ്സിൽ തളച്ചിടുന്നോ

ജീവിതനൗക

Image
എന്നുണ്ണി പ്രശ്നങ്ങളൊരുപാട് നിന്നകതാരിനെ വീർപ്പുമുട്ടിക്കുന്നുവോ? ചിദ്രങ്ങൾ നൗകപോൽ വലുതാ- കിലുമുണ്ണി ചിത്തതിലാകുലത വേണ്ടതില്ല ഒരുപാടിനൗകകളെയൊന്നായി- വിഴുങ്ങുന്നൊരാഴിപോൽ പരിഹാര- മെന്നോർത്തു സ്വാന്തനപ്പെട്ടുകൊള്ളു .

നിരാശ

Image
മേഘദൂളിക്കിടയിന്നൂര്‍ന്നുവീണൊരാ മഴത്തുള്ളിക്കു നിരാശ പിന്നോട്ടില്ലാത്ത സമയത്തിനും പിന്നിട്ടതിനെ നിരാശ പൊയ്‍പോയ വാക്കിന്റെ പോയഗതിയിലും പിന്നീടു തോന്നി നിരാശ ഇനിയും സപ്ലികളേറെയുണ്ടന്നതില്‍ പഠിതാവിനും വന്നൂ നിരാശ പ്രേമത്തിന്‍ രസച്ചരടു പൊട്ടിയ നേരത്ത് ആദിയെ ചൊല്ലി നിരാശ വീശിയകന്നൊരു കാറ്റിനും തോന്നി താൻ തള്ളിയിട്ടതില്‍ നിരാശ കല്ലേറു കൊണ്ടരാ മാവിന്റെയുള്ളിലും  പൂവിട്ടു പൂത്തു നിരാശ.

വിശേഷം

Image
വേനലിന്‍ ചൂടില്‍ തളിര്‍ത്തതാം പാടുകള്‍ മഴ വന്നു വാങ്ങി കൊണ്ടുപോയി. ഓര്‍മകള്‍ വേവിച്ചെടുത്തൊരു പകലുകള്‍ മഴയത്ത് പാകമായി തീര്‍ന്നിരുന്നു. അത് തിന്ന് വീണ്ടുമാ കാമ്പസിന്‍ മുറ്റത്ത് ചെവികള്‍ വട്ടം പിടിച്ചുനിന്നു.

ഓര്‍മകള്‍ ഇനിയുറങ്ങട്ടെ

Image
വീണ്ടുമൊരുവേള ഓര്‍ക്കുന്നു നിന്നെ ഞാന്‍ വിരഹം തന്നൊരു പെണ്ണേ നിന്നോടൊപ്പം കുട പങ്കിട്ടെടുത്തൊരു മഴ മാറി വേനലും വന്നു പോയി    നിന്നെ കണ്ട അന്നൊരുനാള്‍ മുതല്‍    എന്നുള്ളില്‍ പൂവിട്ടു വസന്തകാലം    കുസുമങ്ങള്‍ പൂത്തൊരാമാരമത്തില്‍    നിന്നെയോ ഞാനും തിരഞ്ഞിരുന്നു ചന്ദ്രനും ചന്ദനവും ചിന്നിചിതറുന്ന ചന്തവും കാചം ക​​ണക്കേ തിളങ്ങുന്ന കണ്ണുകളും ചക്രി പോലുള്ളരാ നിന്‍ കുന്തള - മെന്റെ ചിന്തയില്‍ ചുറ്റിപ്പിടിച്ചിരുന്നു    ചിന്തഭ്രമം പൂണ്ട ചിന്തകള്‍ക്കൊടുവിലായി    നിന്നോട് ഞാനത് ചൊന്നനേരം    നിന്നുടെ മൂളലില്‍ എന്‍ ചൂതവും    സുമമിട്ട് പൂത്തുതളിര്‍ത്തു നിന്നു തിര തീരമില്‍ ചെന്ന് ചൊന്ന കഥകളും മല മ​ണ്ണിനോട് പറഞ്ഞ സ്വകാര്യവും പങ്കിട്ടെടുത്തൊരു നിമിഷമിനി - യോര്‍മകളുടെ പുസ്തകകെട്ടിലുറങ്ങിടട്ടെ

ആകുല

Image
വെളിച്ചം വിതറുന്ന ജനലാ ക്ലാസിന്റെ ഭിത്തിയിൽ ഉണ്ടായിരുന്നില്ലയോ..? എന്നിട്ടും ഫ്യൂസായ ട്യൂബിനെ പറ്റി നീ   ചിന്തിച്ചാകുലയാകയാണോ??

തീ

Image
ചെറു കാറ്റിനാൽ കെട്ടു പോം  മെഴുകുതിരിയല്ല നാം  മാരുതനെ സംഹാരമിന്ധന- മാക്കുമീ കാട്ടു തീ പോലെ - യാണെന്നോർത്തു കൊൾക നാം .