സഖാവ് വിശ്വാസി
ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയുമോ?
ഒരു കമ്മൂണിസ്റ്റിനു വിശ്വാസി ആകാന്‍ കഴിയുമോ?
ഒരാള്‍ക്ക് എങ്ങനെയാണ് ഒരേ സമയം ഒരു വസ്തു ഉണ്ടെന്നും അതേ സമയം അതില്ലാ എന്നും പറയാന്‍ കഴിയുക?. ഒരാള്‍ക്ക് എങ്ങനെയാണ് വിശ്വസിച്ചു കൊണ്ടിരിക്കേ അവിശ്വസിക്കാന്‍ കഴിയുക?.
"എന്താ സഖാവേ ആലോചിക്കണേ, നേരം ഇരുട്ടിയല്ലോ വീട്ടിലേക്കു പോണില്ലേ ?"
ആ ചോദ്യം അയാളെ ചിന്തയില്‍ നിന്നു ഉണര്‍ത്തി. അയാള്‍ നാളെ വിതരണം ചെയ്യാനുള്ള ലഘു ലേഖയുമായി ഇറങ്ങി. മെഴുകുതിരി കത്തിക്കാന്‍ രൂപക്കൂട്ടിലേക്ക് കയറിയ അയാള്‍ നിലാവെളിച്ചത്തില്‍ പള്ളി മതിലില്‍ കുറിച്ച വരികള്‍ വായിച്ചു.
"പത്രോസേ, നിനക്ക് വിശ്വസിക്കാനും അവിശ്വസിക്കാനും അവകാശമുണ്ട്. പക്ഷേ അതൊന്നും പകുതി മനസ്സുകൊണ്ട് ആകരുത്."

ippozhatha communist kaar wiswasikal koodi aanuu
ReplyDeleteathu nalla katha��
Delete