ഓര്‍മകള്‍ ഇനിയുറങ്ങട്ടെ



വീണ്ടുമൊരുവേള ഓര്‍ക്കുന്നു നിന്നെ ഞാന്‍
വിരഹം തന്നൊരു പെണ്ണേ
നിന്നോടൊപ്പം കുട പങ്കിട്ടെടുത്തൊരു
മഴ മാറി വേനലും വന്നു പോയി

   നിന്നെ കണ്ട അന്നൊരുനാള്‍ മുതല്‍
   എന്നുള്ളില്‍ പൂവിട്ടു വസന്തകാലം
   കുസുമങ്ങള്‍ പൂത്തൊരാമാരമത്തില്‍
   നിന്നെയോ ഞാനും തിരഞ്ഞിരുന്നു

ചന്ദ്രനും ചന്ദനവും ചിന്നിചിതറുന്ന ചന്തവും
കാചം ക​​ണക്കേ തിളങ്ങുന്ന കണ്ണുകളും
ചക്രി പോലുള്ളരാ നിന്‍ കുന്തള -
മെന്റെ ചിന്തയില്‍ ചുറ്റിപ്പിടിച്ചിരുന്നു

   ചിന്തഭ്രമം പൂണ്ട ചിന്തകള്‍ക്കൊടുവിലായി
   നിന്നോട് ഞാനത് ചൊന്നനേരം
   നിന്നുടെ മൂളലില്‍ എന്‍ ചൂതവും
   സുമമിട്ട് പൂത്തുതളിര്‍ത്തു നിന്നു

തിര തീരമില്‍ ചെന്ന് ചൊന്ന കഥകളും
മല മ​ണ്ണിനോട് പറഞ്ഞ സ്വകാര്യവും
പങ്കിട്ടെടുത്തൊരു നിമിഷമിനി -
യോര്‍മകളുടെ പുസ്തകകെട്ടിലുറങ്ങിടട്ടെ

Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

KAPREKAR'S CONSTANT

PALINDROMIC NUMBERS