നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സ് 2020-2022
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
മുൻപ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംങ് കോഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് ഇപ്പോൾ നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സ്എന്ന് മാറ്റിയിരിക്കുന്നത്.
ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 45 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം (പിന്നാക്ക വിഭാഗക്കാർക്ക് 43 ശതമാനം മാർക്ക് മതി. പട്ടിക വിഭാഗക്കാർക്ക് യോഗ്യത പരീക്ഷ ജയിച്ചിരുന്നാൽ മതി. ബിരുദധാരികൾക്കു മാർക്ക് വ്യവസ്ഥ ബാധകമല്ല).
കോഴ്സ് കാലാവധി : 2 വർഷം
അവസാന തിയതി 18.9.2020
1. കേരളത്തിലെ ഏതെങ്കിലും സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷ.
2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ.
സംസ്ഥാന യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് 5% മാർക്ക് ഇളവും സ്പോർട്സ്, ഗെയിംസ്, N.C.C, SCOUT എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വെയിറ്റേജ് മാർക്കും ലഭിക്കുന്നതാണ്.
അപേക്ഷകർ 01–06–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിനു 3 വർഷവും ഗവൺമെന്റ് അംഗീകൃത പ്രീ - പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് 2 വർഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയത്തിനു ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി 3 വർഷം വയസ്സിളവ് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലേക്കാണ് നൽകേണ്ടത്. സ്കാൻ ചെയ്ത് ഇ-മെയിൽ ചെയ്താലും മതി ( മെയിൽ ചെയ്യുന്നവർ അപേക്ഷയുടെ ഒറിജിനൽ പ്രവേശന സമയത്ത് ഹാജരാക്കണം)
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
ട്രൈനിംഗ് സ്കുൂളുകളുടെ ലിസ്റ്റ്/ഇ-മെയിൽ വിലാസം എന്നിവ ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
പ്രോസ്പെക്ടസ് ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍
1. SSLC സർട്ടിഫിക്കറ്റിന്റെ കോപ്പി
2. യോഗ്യത സർട്ടിഫിക്കറ്റിന്റെ കോപ്പി ( plus two)
3 . ജാതി തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് ( SC, ST, OBC, OEC)
4. അപേക്ഷകന്റെ ഫോൺ നമ്പർ
Comments
Post a Comment