Posts

Showing posts from March, 2020

sum of odd numbers

Image
അടുത്തടുത്ത ഒറ്റ സംഖ്യകളുടെ തുക അവയുടെ എണ്ണത്തിന്റെ വർഗത്തിനു തുല്യമാണ് എന്ന ആശയം ചിത്രം ഉപയോഗിച്ച് വിശദീകരിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നു .  sum of consicutive odd numbers from one = n^2 1+3+5+7+9 = 25 n = 5 n^2 = 5^2= 25 picture representation Eg:- sum of odd numbers from 1 to 99 no. of numbers = 50 n = 50 n^2 = 50^2 = 2500 so, sum of odd numberas from one to 99 is 2500.

തീവ്രവാദി

Image
മേലുദ്യോഗസ്ഥന്‍: ഇയാളെ അറസ്റ്റ് ചെയ്യാനുള്ള കാരണം? "സാര്‍ ഇയാള്‍ രാത്രി ഒറ്റക്കായിരുന്നു" "ഇയാള്‍ തൊപ്പി ധരിച്ചിരുന്നു" "സാര്‍ ഇയാളുടെ പാന്റ്സ് ഞെരിയാണിക്ക് മുകളിലായിരുന്നു" "ഇയാള്‍, ഇയാള്‍ താടി വളര്‍ത്തിയിരുന്നു" ആ നിയമപാലകന്‍ (!) ആ പ്രതിക്ക് (?!)  വേണ്ടി "തീവ്രമായി വാദി"ക്കുന്നുണ്ടായിരുന്നു.

നിരാശ

Image
മേഘദൂളിക്കിടയിന്നൂര്‍ന്നുവീണൊരാ മഴത്തുള്ളിക്കു നിരാശ പിന്നോട്ടില്ലാത്ത സമയത്തിനും പിന്നിട്ടതിനെ നിരാശ പൊയ്‍പോയ വാക്കിന്റെ പോയഗതിയിലും പിന്നീടു തോന്നി നിരാശ ഇനിയും സപ്ലികളേറെയുണ്ടന്നതില്‍ പഠിതാവിനും വന്നൂ നിരാശ പ്രേമത്തിന്‍ രസച്ചരടു പൊട്ടിയ നേരത്ത് ആദിയെ ചൊല്ലി നിരാശ വീശിയകന്നൊരു കാറ്റിനും തോന്നി താൻ തള്ളിയിട്ടതില്‍ നിരാശ കല്ലേറു കൊണ്ടരാ മാവിന്റെയുള്ളിലും  പൂവിട്ടു പൂത്തു നിരാശ.

വിശേഷം

Image
വേനലിന്‍ ചൂടില്‍ തളിര്‍ത്തതാം പാടുകള്‍ മഴ വന്നു വാങ്ങി കൊണ്ടുപോയി. ഓര്‍മകള്‍ വേവിച്ചെടുത്തൊരു പകലുകള്‍ മഴയത്ത് പാകമായി തീര്‍ന്നിരുന്നു. അത് തിന്ന് വീണ്ടുമാ കാമ്പസിന്‍ മുറ്റത്ത് ചെവികള്‍ വട്ടം പിടിച്ചുനിന്നു.

സഖാവ് വിശ്വാസി

Image
ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയുമോ? ഒരു കമ്മൂണിസ്റ്റിനു വിശ്വാസി ആകാന്‍ കഴിയുമോ?     ഒരാള്‍ക്ക് എങ്ങനെയാണ് ഒരേ സമയം ഒരു വസ്തു ഉണ്ടെന്നും അതേ സമയം അതില്ലാ എന്നും പറയാന്‍ കഴിയുക?.  ഒരാള്‍ക്ക് എങ്ങനെയാണ് വിശ്വസിച്ചു കൊണ്ടിരിക്കേ അവിശ്വസിക്കാന്‍ കഴിയുക?.      "എന്താ സഖാവേ ആലോചിക്കണേ, നേരം ഇരുട്ടിയല്ലോ വീട്ടിലേക്കു പോണില്ലേ ‍?" ആ ചോദ്യം അയാളെ ചിന്തയില്‍ നിന്നു ഉണര്‍ത്തി. അയാള്‍ നാളെ വിതരണം ചെയ്യാനുള്ള ലഘു ലേഖയുമായി ഇറങ്ങി. മെഴുകുതിരി കത്തിക്കാന്‍ രൂപക്കൂട്ടിലേക്ക് കയറിയ അയാള്‍ നിലാവെളിച്ചത്തില്‍ പള്ളി മതിലില്‍ കുറിച്ച വരികള്‍ വായിച്ചു. "പത്രോസേ, നിനക്ക് വിശ്വസിക്കാനും അവിശ്വസിക്കാനും അവകാശമുണ്ട്.  പക്ഷേ അതൊന്നും പകുതി മനസ്സുകൊ​ണ്ട് ആകരുത്."

അപരന്‍

Image
      സാന്താക്ലോസിനു താടിയും തൊപ്പിയുമുണ്ടത്രേ.  അയാള്‍ ‌‌കുട്ടികള്‍ക്കു സമ്മാനം നല്‍കുന്നുണ്ടത്രേ.  അയാളുടെ സഞ്ചിയില്‍ തോക്കും ബോംബും ഉണ്ടത്രേ.  അയാളൊരു ഭീകരവാദിയാണത്രേ....!!!

ഓര്‍മകള്‍ ഇനിയുറങ്ങട്ടെ

Image
വീണ്ടുമൊരുവേള ഓര്‍ക്കുന്നു നിന്നെ ഞാന്‍ വിരഹം തന്നൊരു പെണ്ണേ നിന്നോടൊപ്പം കുട പങ്കിട്ടെടുത്തൊരു മഴ മാറി വേനലും വന്നു പോയി    നിന്നെ കണ്ട അന്നൊരുനാള്‍ മുതല്‍    എന്നുള്ളില്‍ പൂവിട്ടു വസന്തകാലം    കുസുമങ്ങള്‍ പൂത്തൊരാമാരമത്തില്‍    നിന്നെയോ ഞാനും തിരഞ്ഞിരുന്നു ചന്ദ്രനും ചന്ദനവും ചിന്നിചിതറുന്ന ചന്തവും കാചം ക​​ണക്കേ തിളങ്ങുന്ന കണ്ണുകളും ചക്രി പോലുള്ളരാ നിന്‍ കുന്തള - മെന്റെ ചിന്തയില്‍ ചുറ്റിപ്പിടിച്ചിരുന്നു    ചിന്തഭ്രമം പൂണ്ട ചിന്തകള്‍ക്കൊടുവിലായി    നിന്നോട് ഞാനത് ചൊന്നനേരം    നിന്നുടെ മൂളലില്‍ എന്‍ ചൂതവും    സുമമിട്ട് പൂത്തുതളിര്‍ത്തു നിന്നു തിര തീരമില്‍ ചെന്ന് ചൊന്ന കഥകളും മല മ​ണ്ണിനോട് പറഞ്ഞ സ്വകാര്യവും പങ്കിട്ടെടുത്തൊരു നിമിഷമിനി - യോര്‍മകളുടെ പുസ്തകകെട്ടിലുറങ്ങിടട്ടെ