കൊമാല®

                             കൊമാല®
ഗസ്സാൻ കനഫാനി
    കൊമാല വായിച്ചു തീർന്ന മുഹമ്മദ് ഒമർ 1  മുറിവിട്ട് പുറത്തേക്കിറങ്ങി.  അയാൾ നടന്ന് ഗസ്സയിലെത്തി.

       "ഇത് മരിച്ചവരുടേയും മരിക്കാൻ  
പോകുന്നവടേയും ഇടമാണ്, 
കുഴിമാടങ്ങളുടെ നഗരം."

ഗസ്സ

പരിചിതമായ ശബ്ദം കേട്ടിടത്തേക്ക് അയാൾ നോക്കി.  അത് അങ്ങ് ദൂരെ നിന്നാണ്, ബെയ്റൂത്തിൽ നിന്നാണ്.  അയാൾ അവിടെ എത്തി.  പെട്ടെന്നൊരു ബോംബർ അയാളുടെ തലയ്ക്കു മീതെ ഇരമ്പി പാഞ്ഞു പോയി. ഒരു മനുഷ്യ രൂപം പൊട്ടിച്ചിതറുന്നതയാൾ കണ്ടു.

        "ഗസ്സാൻ...........ഗസ്സാൻ കനഫാനി 2

അയാൾ വാവിട്ടു കരഞ്ഞു

 "ഗസ്സാൻ: നീ തന്നെ നാട്
                             നീ തന്നെ വിപ്ലവം,
                                                          നീ തന്നെ തോക്കും തൂലികയും"

 ആ ജനക്കൂട്ടത്തിൻ്റെ ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ അയാൾ ബോധം മറഞ്ഞ് നിലത്ത് വീണു. 
     ബോംബറുകൾ ഗസ്സയുടെ ആകാശത്ത് തലങ്ങും വിലങ്ങും പായുന്നു. സിദറത്ത് കുന്നിൻ മുകളിൽ ജൂതർ ആഹ്ലാദ പ്രകടനം നടത്തുന്നു, ഓരോ കുരുതിയും അവർ കൊണ്ടാടുകയാണ്. അന്നവർ ഇരകളായിരുന്നു നാസിസത്തിൻ്റെ ഇരകൾ. ഇന്നവർ വേട്ടക്കാരായിരിക്കുന്നു സയണിസത്തിൻ്റെ വേട്ടക്കാർ, പക്ഷേ ഇരകളോ????.  ഒരു ബോംബർ ഫാരിസ് അൽ തരാബീൻ്റെ മുഖം തകർത്തു കളഞ്ഞ നിമിഷം, എല്ലാം അയാൾ റോഡിൽ മലർന്നു കിടന്നു കാണുകയാണ്.  അബോധാവസ്ഥയിൽ അയാൾ വിളിച്ചു പറഞ്ഞു....

   "He was still wearing his diapers......"3

    തെരുവിൽ പുസ്തക കച്ചവടം നടത്തിയിരുന്ന ആൾ വിളിച്ചു പറയുന്നുണ്ടായിരുന്നു 'കൊമാല, കൊമാല' 4  എന്ന്.



1 2014 ലെ ഫലസ്തീൻ അധിനിവേശം ലോകത്തിനു മുന്നിൽ എത്തിച്ച പത്രപ്രവർത്തകൻ

2 ഫലസ്തീൻ പ്രതിരോധങ്ങളുടെ ഊർജ കേന്ദ്രമായിരുന്ന എഴുത്തുകാരൻ

3 ഒമർ ദൃക്സാക്ഷി വിവരണത്തിൽ പറഞ്ഞത്

4 പെഡ്രാ പരാമോയിലിലെ മരിച്ചവർ പാർക്കുന്ന ഇടം

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT