മനുഷ്യൻ്റെ ഇടപെടലുകൾ – പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ

 പരിസ്ഥിതി

ആമുഖം

    ഒരു ജീവിയുടെ തൊട്ടടുത്ത ചുറ്റുപാടിനെ-
യാണ് പരിസരം എന്നു പറയുന്നത്. ആ ജീവിയുടെ പരിസരത്തുള്ള സാമൂഹികവും സാമ്പത്തികവും ജീവശാസ്ത്രപരവും ഭൗതികവും രാസികവുമായ ഘടകങ്ങളുടെ ആകെത്തുകയാണ് പരിസ്ഥിതി.
     പരിസ്ഥിതിയെ മൂന്നായി തരം തിരിക്കുന്നു
 1. പ്രകൃതിദത്ത പരിസ്ഥിതി
 2. മനുഷ്യനിർമ്മിത പരിസ്ഥിതി
 3. സാമൂഹിക - സാംസ്കാരിക പരിസ്ഥിതി

എന്നിവയാണത്. പ്രകൃതിദത്ത പരിസ്ഥിതിക്ക് വരുത്തുന്ന രൂപാന്തരങ്ങളിലൂടെയാണ് മനുഷ്യനിർമ്മിത പരിസ്ഥിതി രൂപപ്പെടുന്നത്.  കൃഷിയിയോഗ്യമാക്കിവസായശാലകളും ഇതിനുദാഹരണമാണ്.  മനുഷ്യൻ്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ മിക്കപ്പോഴും വലിയ ആഘാതമാണ് പ്രകൃതിദത്ത പരിസ്ഥിതിക്ക് ഉണ്ടാകുന്നത്.
     മനുഷ്യൻ്റെ ഇടപെടലുകൾ മൂലം പ്രകൃതിദത്ത പരിസ്ഥിതി ഉണ്ടാകുന്ന ആഘാതങ്ങൾ ഏതെല്ലാമാണ്.

പരിസ്ഥിതി

       ജീവിയവും അജീവിയവും (വായു, മണ്ണ്, ജലം, സൂര്യപ്രകാശം ) ആയ ഘടകങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ്  പരിസ്ഥിതി. പരിസ്ഥിതിയുടെ വ്യത്യസ്ത തലങ്ങൾ താഴെപ്പറയുന്നവയാണ്.

1.പ്രകൃതിദത്ത പരിസ്ഥിതി

പ്രകൃതിദത്ത പരിസ്ഥിതി

     ഭൂമിയിൽ പ്രകൃതിദത്തമായി നിൽക്കുന്ന എല്ലാ ജീവിയവും അജീവിയവും ഘടകങ്ങളും കൂടിച്ചേർന്നതാണ് പ്രകൃതിദത്ത പരിസ്ഥിതി. പ്രകൃതിദത്ത പരിസ്ഥിതിയിൽ എല്ലാ ജീവികളും പരസ്പരവും അതോടൊപ്പം മറ്റ് ജീവിയ - അജീവിയ ഘടകങ്ങളുമായും ബന്ധം പുലർത്തുന്നു. 
     കുളം, വെള്ളച്ചാട്ടങ്ങൾ, പുഴകൾ, സമുദ്രങ്ങൾ, മലകൾ, കാടുകൾ, പുൽമേടുകൾ, മരുഭൂമി തുടങ്ങിയവയെല്ലാം പ്രകൃതിദത്ത പരിസ്ഥിതിക്ക് ഉദാഹരണങ്ങളാണ്. 

2. മനുഷ്യനിർമ്മിത പരിസ്ഥിതി

മനുഷ്യനിർമ്മിത പരിസ്ഥിതി
     മനുഷ്യനിർമ്മിത പരിസ്ഥിതി ഉണ്ടാകുന്നത് മനുഷ്യൻ പ്രകൃതിദത്ത പരിസ്ഥിതിയിൽ വരുത്തുന്ന രൂപാന്തരങ്ങളിലൂടെയാണ്. മനുഷ്യവാസ യോഗ്യമാക്കി നിലനിർത്തുന്നതിനു വേണ്ടി ഇത്തരം മനുഷ്യനിർമ്മിത പരിസ്ഥിതിക്ക് നിരന്തര ശ്രദ്ധയും മേൽനോട്ടവും ആവശ്യമാണ്.
     മനുഷ്യനിർമ്മിത പരിസ്ഥിതിക്ക് ഉദാഹരണങ്ങളാണ് അക്വോറിയം, കൃഷിയിടങ്ങൾ, പട്ടണങ്ങൾ, കാറ്റാടി പാടങ്ങൾ, വ്യവസായ ശാലകൾ എന്നിവ.

3. സാമൂഹിക സാംസ്കാരിക പരിസ്ഥിതി

സാമൂഹിക സാംസ്കാരിക പരിസ്ഥിതി
                    
      ഒരു സമൂഹത്തിൽ പൊതുവായി കണ്ടു വരുന്നതോ, നിലനിൽക്കുന്നതോ ആയ ഒരു കൂട്ടം വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പെരുമാറ്റ രീതികളും കൂടിച്ചേർന്നതാണ് സാമൂഹിക - സാംസ്കാരിക പരിസ്ഥിതി.

ആവാസ വ്യവസ്ഥകൾ

ഒരു ജീവിയും അതിൻ്റെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് "ആവാസവ്യവസ്ഥ ".
മരുഭൂമി
വനം
 വനങ്ങൾ, പുൽമേടുകൾ, മരുഭൂമി, തുത്ര, തണ്ണീർതടങ്ങൾ, സമുദ്രങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട ആവാസവ്യവസ്ഥകൾ.
      വിവിധ
പുൽമേട്
ആവാസവ്യവസ്ഥകളുടെ ഒരു സംയോജനത്തെയാണ് നാം പൊതുവിൽ പരിസ്ഥിതിയായി പരിഗണിക്കാറുള്ളത്. അതിനാൽ തന്നെ ആവാസവ്യവസ്ഥകളിൽ ഏതെങ്കിലൂം ഒന്നിന് ചെറിയ തോതിലുള്ള പ്രശ്നം ബാധിച്ചാൽ അത് പ്രകൃതിദത്ത പരിസ്ഥിതിയേയും ബാധിക്കും.
തുത്ര
സ്വാഭാവിക മരങ്ങൾ വെട്ടിമാറ്റി പകരം രണ്ടോ മൂന്നോ ഇരട്ടി റബ്ബറും തേക്കും ഒക്കെ വെക്കുന്നവർ 'തങ്ങളും വെച്ചത് മരങ്ങൾ തന്നെയല്ലേ?'  എന്ന് ചോദിക്കാറുണ്ട്. എന്നാൽ ഏകവിള തോട്ടങ്ങൾക്ക് പരസ്പരാശ്രിതമായ ജെെവ വ്യവസ്ഥയെ സൃഷ്ടിക്കാൻ കഴിയില്ല. ഇത്തരം തോട്ടങ്ങളെ പച്ച മരുഭൂമി ( Green Desert ) 
പച്ച മരുഭൂമി
എന്നാണ് വിളിക്കുന്നത്. ഒരു മരവും ഇല്ലാത്ത പുൽമേടുകൾ ചെയ്യുന്ന പാരിസ്ഥിതിക സേവനത്തിൻ്റെ ഒരംശം പോലും ഇവ ചെയ്യുന്നില്ല.
     പച്ച മരുഭൂമികൾ ഉൾപ്പെടെ ആവാസവ്യവസ്ഥയെ തകർക്കുകയും അതിലൂടെ പ്രകൃതിദത്ത പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പല പ്രവർത്തനങ്ങളും മനുഷ്യൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.

വനനശീകരണം

 
       മരങ്ങളും ചെടികളും നിറഞ്ഞ മേഖലകളാണ് വനം. കാട്ടുമൃഗങ്ങൾ ധാരാളമുള്ളതിനാൽ വന്യതയാണ് വനങ്ങളുടെ സ്വഭാവം.  Forestis എന്ന വാക്കിൽ നിന്നാണ് Forest എന്ന പദം ഉണ്ടായത്. ഇതിൻ്റെ അർത്ഥം 'പുറത്തെ മരക്കൂട്ടം' എന്നാണ്. പൊതുവേ കേരളത്തിൽ കണ്ടുവരുന്ന കാടുകൾ താഴെ പറയുന്നവയാണ്.
1. ആർദ്ര നിത്യഹരിത വനങ്ങൾ
2. അർദ്ധ നിത്യഹരിത വനങ്ങൾ
3. ആർദ്ര ഇലപൊഴിയുമ കാടുകൾ
4. പുൽമേടുകൾ
കണ്ടൽകാടുകൾ

5. വരണ്ട ഇലപൊഴിയും കാടുകൾ
6. ഈറ്റക്കാടുകൾ
7. ചോലക്കാടുകൾ
8. മിരിസ്റ്റിക്ക കാടുകൾ
9. ചന്ദനക്കാടുകൾ 
10. കാവുകൾ
11. കണ്ടൽ കാടുകൾ

      മനുഷ്യൻ്റെ പ്രകൃതിദത്ത പരിസ്ഥിതിയിലുള്ള ഇടപെടലുകൾ പലപ്പോഴും വനങ്ങളുടെ നാശത്തിലേക്ക് നയിക്കുന്നു.  പല ആവശ്യങ്ങൾക്കായി മനുഷ്യർ മരങ്ങളും കാടുകളും വെട്ടി നശിപ്പിക്കുന്നുണ്ട്.  കൃഷി ആവശ്യങ്ങൾക്കായി കാട് വെട്ടിത്തളിക്കുകയും പിന്നീടൊരിക്കലും ഒരു സ്വാഭാവിക വനം ഉണ്ടാകാനുള്ള സാധ്യതയാണ് അവിടെ റിസോർട്ടുകളും വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിലൂടെ ഇല്ലാതാകുന്നത്.
      പലതരം പുഷ്പങ്ങൾ, ഫലങ്ങൾ, വിത്തുകൾ, തടികൾ, കാലിത്തീറ്റ, പുല്ലുകൾ, ഔഷധസസ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടിയും മൂല്യവർധിത ഉൽപന്നങ്ങളായ തേൻ, പശ, നാരുകൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയ്ക്ക് വേണ്ടിയും മനുഷ്യൻ വൻതോതിൽ വനനശീകരണം നടത്തുന്നുണ്ട്.

പ്രത്യാഘാതങ്ങൾ

∆ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നു
∆ മഴകുറയുന്നു
∆ ഉരുൾപൊട്ടൽ
∆ പ്രകൃതി ഭംഗി നശിക്കുന്നു
∆ ജലചക്രം തടസ്സപ്പെടുന്നു
∆ മണ്ണൊലിപ്പ് വർധിക്കുന്നു 

ജലം

മനുഷ്യൻ്റെ കെെകടത്തലുകൾ ഏറ്റവും കൂടുതൽ നടക്കുന്ന മണ്ഡലമാണ് ജല മണ്ഡലം.കുളങ്ങൾ,പുഴകൾ, സമുദ്രങ്ങൾ, കിണറുകൾ, മഴ തുടങ്ങി ജലസ്രോതസ്സുകൾ അനവധിയാണ്.  മനുഷ്യൻ ജലത്തെ കുടിവെള്ള നിർമാണത്തിനും സോഫ്റ്റു ഡ്രിങ്കുകളുടെ നിർമാണത്തിനും വേണ്ടി അമിതമായി ചൂഷണം ചെയ്യുകയും അതിനുവേണ്ടി കുഴൽ കിണറുകൾ  ഉണ്ടാക്കിയതൂമൂലം ഭൂമിയുടെ സൂക്ഷിപ്പു സ്വത്തായ ഭൂഗർഭ ജലം പോലും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.  മാത്രവുമല്ല അമിതമായ മൽസ്യബന്ധനം മൂലം ജല സ്രോതസ്സുകളിൽ പ്രജനനത്തിന് അവസരം ലഭിക്കാതെ മത്സ്യ ലഭ്യത കുറയുന്നു. തോട്ടയും തൂപ്പും പടലും കൊണ്ടുള്ള മീൻ പിടിത്തം മീനുകൾക്ക് മാത്രമല്ല മറ്റു ജല ജീവികൾക്കും ഭീഷണിയാണ്.
     നഗരങ്ങളിലെ മിക്ക ഓടകളും അവസാനിക്കുന്നത് സമീപത്തെ ജലാശയങ്ങളിൽ ആയിരിക്കും.  മിക്ക വ്യവസായശാലകളും രാസമാലിന്യങ്ങൾ പുഴകളിലേക്കാണ് തള്ളുന്നത്.  ഇത് ആൽഗൽ ബ്ലും പോലുള്ള പ്രതിഭാസങ്ങൾക്ക് കാരണമാവുകയും അതു മൂലം ജലജീവികൾക്ക് അവരുടെ ആവാസവ്യവസ്ഥ നഷ്ടമാവുകയും ചെയ്യും.

പ്രത്യാഘാതങ്ങൾ

∆ വെള്ളപൊക്കവും വരൾച്ചയും
∆ ജലജന്യ രോഗങ്ങൾ
∆ മത്സ്യ സമ്പത്ത് ഇല്ലാതാകൽ
∆ ഭൂഗർഭ ജലം ഉൾവലിയൽ
∆ സുനാമി

തണ്ണീർത്തടങ്ങൾ

വികസന പ്രക്രിയ ഉണ്ടികുന്ന ഏറ്റവും വലിയ ഒരു പാരിസ്ഥിതിക പ്രശ്നമാണ്, തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തൽ.  പലപ്പോഴും ഉടമസ്ഥനില്ലാത്ത തണ്ണീർത്തടങ്ങൾ വൻകിട  മുതലാളിമാർ മണ്ണിട്ടു നികത്തി കെെവശപ്പെടുത്തി അതിൽ വൻ കെട്ടിടങ്ങൾ പണിതുയർത്തുകയാണ്. മഴ അമിതമായി പെയ്താൽകണ്ടുവരുന്നമുഴുവൻ പിടിച്ചുനിർത്തി ഭൂമിയിലേക്ക് താഴാൻ അനുവദിച്ച് ഒരേ സമയം പ്രളയത്തിൽ നിന്നും വരൾച്ചയിൽ നിന്നും നമ്മെ രക്ഷിക്കുന്നത്  തണ്ണീർത്തടങ്ങളാണ്. ഇവകൾ മണ്ണിട്ടു നികത്തുന്നതു മൂലം പല ജീവികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

പ്രത്യാഘാതങ്ങൾ

∆ കൊതുകു ജന്യ രോഗങ്ങൾ
∆ പ്രളയം
∆ വരൾച്ച

     ഇത്തരത്തിൽ മനുഷ്യൻ്റെ ഇടപെടലുകൾ മൂലം പ്രകൃതിദത്ത പരിസ്ഥിതിക്ക് നിരവധി ആഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.  അതിൽ ഏറ്റവും പ്രധാനവും ജീവിച്ചിരിക്കുന്ന ഉദാഹരണവുമാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികൾ.  കേരളത്തിൽ നിന്ന് IUCN തയ്യാറാക്കുന്ന റെഡ് ഡേറ്റ ബുക്കിൽ ഇടം പിടിച്ച ജീവികൾ വരയാട്, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ എന്നിവയാണ്.

വരയാട്

 കേരളത്തിലെ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ജീവികൾ. അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും കാട്ടുതീയുമാണ് ഇവയെ വംശനാശത്തിലേക്ക് നയിച്ചത്.

സിംഹവാലൻ കുരങ്ങ്

   
പശ്ചിമഘട്ടത്തിലെ ദേശ്യജാതികളിൽ പെട്ടതാണ് സിംഹവാലൻ കുരങ്ങ്. ആവാസവ്യവസ്ഥ നാശമാണ് ഇവയെ വംശനാശത്തിൽ എത്തിച്ചത്.

                   സംഗ്രഹം

   
മനുഷ്യൻ്റെ ഇടപെടലുകൾ മൂലം പ്രകൃതിദത്ത പരിസ്ഥിതിക്ക് ആഘാതം സംഭവിക്കുന്ന സാഹചര്യങ്ങളും പ്രവർത്തികളുമാണ് നാം ഇവിടെ കണ്ടത്. മനുഷ്യൻ്റെ കരങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് നമ്മൾ തന്നെ അതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ്.  മഴക്കാലത്ത് വെള്ളപൊക്കവും ഉരുൾപൊട്ടലും വേനൽകാലത്ത് കൊടും വരൾച്ചയും.  ഒടുവിൽ പ്രകൃതി തന്നെ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു.  ഇനിയും നാം പാഠം പഠിക്കുന്നില്ലെങ്കിൽ മനുഷ്യൻ എന്ന ജീവി ചിലപ്പോ റെഡ് ഡേറ്റ ബുക്കിൽ ഇടം പിടിക്കും.

റഫറൻസ്

1. വംശനാശം നേരിടുന്ന ജന്തുക്കൾ  — ഷിജു. ആർ. നങ്ങ്യാർകുളങ്ങര.

2. നമ്മുടെ വനങ്ങൾ – സതീശൻ.

3. Environmental studies – university of  Kerala.







Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT