രാമക്കൽമേട് - The cradle of wind.
ഏനാത്തെ അഞ്ചുമലപ്പാറയിൽ പോകാനിറങ്ങിയതാണ്. രാവിലത്തെ കാപ്പിക്ക് രണ്ടാളും കാണും എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് ഒടുവിൽ പിറ്റേന്നത്തെ കാപ്പിക്കാണ് എത്തിയത് ! vibe -ന്റെ കൊടുമുടി കണ്ട ഒരു അപ്രതീക്ഷ ട്രിപ്പ്.
സഹസഞ്ചാരിയോട് വെറുതെ രാമക്കൽമേട് എങ്ങനെയുണ്ട് ? എന്ന് ചോദിക്കുമ്പോ, തിരിച്ചൊരുത്തരം പ്രതീക്ഷിച്ചതാണ് പക്ഷേ വന്നതൊരു മറുചോദ്യമാണ്.
പോയി നോക്കിയാലോ?
അപ്പോ തന്നെ google map ൽ From your location to Ramakkalmedu അടിച്ചു;176 Km, 5hr.











പ്ലാൻ ഒന്നും ഇല്ലാത്തതിനാൽ ( പ്ലാൻ ചെയ്ത യാത്രകളൊന്നും നടന്നട്ടില്ലാ എന്നത് വേറൊരു കാര്യം
) തൊപ്പി, ജാക്കറ്റ് ഇത്യാദി വസ്തുക്കളൊന്നും കയ്യിലില്ലാ.
തണുപ്പ് ആണേൽ കിക്കിടിലവും. പോകുന്ന വഴിക്ക് പീരുമേടുള്ള പീർ മുഹമ്മദ് വലിയുള്ള (റ) വിന്റെ മഖ്ബറയിലും കയറി. അങ്ങോട്ടേക്കുള്ള വഴി കട്ട off road ആണ്. പിന്നെ CT 100 നു വലിയ ഭാരം ഇല്ലാത്തതിനാൽ സുഖത്തിലങ്ങ് കയറി, ഇറങ്ങി, കുലുങ്ങി അങ്ങ് പോയി.













ചുരം ഇറങ്ങി തുടങ്ങയിപ്പോളാണ് ജാക്കറ്റിന്റെ വിലയറിഞ്ഞത്, നല്ല കിടുങ്ങുന്ന തണുപ്പ്. ഇടയ്ക്കിടക്ക് നമ്മളെ കടന്ന് ലോറികൾ പോകുമ്പോൾ അതിന്റെ ടയറിൽ നിന്നൊരു ചൂട് കിട്ടും, അത് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല. നമ്മടെ നാട്ടിലെങ്ങാനും ഒരു ലോറി റോട്ടിൽ കണ്ടാൽ ദേഷ്യമാണ്. ഇവിടെ ഒരു ലോറി ഇപ്പോ ഇതു വഴി പോണേ എന്നായി പ്രാർത്ഥന. അതാണ് പറയുന്നേ ഈ ലോകത്ത് ഉപയോഗമില്ലാത്ത ഒരു സാധനവും ഇല്ലെന്ന്.
കുറച്ച് ഇങ്ങ് വന്ന് അത്തിക്കയം കഴിഞ്ഞപ്പോ ഫോണിന്റെ രണ്ടാമത്തെ ബോധം പോകൽ. വഴിയിലാണെ Street light ഒന്നുമില്ല. രണ്ട് വശത്തും തോട്ടങ്ങൾ മാത്രം. ഒരൂഹത്തിൽ അങ്ങനെ മുന്നോട്ട് പോയി നോക്കുമ്പോ എന്നെ ആരെങ്കിലും ഒന്നു താങ്ങണെ എന്ന മട്ടിൽ ഒരു ബോർഡ് - വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ - എന്നാപ്പിനെ സ്റ്റേഷനിൽ കയറി വഴി ചോദിക്കാം എന്ന് വിചാരിച്ചു വണ്ടി തിരിച്ചപ്പോ ഒരു പെൻ ടോച്ചർച്ചുമായി ഒരാൾ എവിടുന്നോ പ്രത്യക്ഷപ്പെട്ടു (
ദൂതൻ -3). അനീഷ് എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. സാറന്മാര് പഠിപ്പിക്കും പോലെ വഴി പറഞ്ഞു തന്നു. റാന്നിയിൽ ചെന്നിട്ട് പോകാനുള്ള വഴി. പിന്നെയങ്ങനെ മുന്നോട്ട് പോയപ്പോ ഒരാൾ വീടിന്റെ ഫ്രണ്ടിൽ നിന്ന് ഫോൺ വിളിക്കുന്നു (
ദൂതൻ - 4). നിഹാല് വെറുതെ വഴി ചോദിച്ചു. പുള്ളി ഫോൺ ഒക്കെ കട്ട് ചെയ്ത് റോഡിനപ്പുറം നിന്ന് വഴി പറഞ്ഞു പറഞ്ഞു അവസാനം റോഡിന്റെ നടുക്ക് നിന്നായി വഴി പറച്ചിൽ
. മാപ്പ് പോലും ഇങ്ങനെ വഴി പറയൂല. മറ്റേ പുള്ളിക്കാരൻ പറഞ്ഞതിനേക്കാൾ കുറച്ചുടെ എളുപ്പമുള്ള വഴി. ആ റോഡു വഴി നേരെ ഇങ്ങ് പോരുന്നു. ഇടയ്ക്ക് പോലീസ് കൈ കാണിച്ചു പിന്നെ RC book ചോദിച്ചു. ഫോൺ switch off ആയതിനാൽ ഡിജി ലോക്കറിന്നും കാണിക്കാൻ പറ്റില്ല. ആദ്യം കുറച്ച് ചോദ്യങ്ങൾ ഒക്കെ ചോയിച്ചിട്ട് അവസാനം fine അടിക്കാതെ വെറുതെ വിട്ടു ( നൻമയുള്ള ലോകമെ.........
). എന്തായാലും 1 മണിയോട് കൂടി വീട്ടിലെത്തി.





Comments
Post a Comment