ചതുർഭുജം
"നിന്റെ ബുക്കിൽ ഏത് പെൺകുട്ടിയുടെ മാർക്കാണ് എഴുതിയിരിക്കുന്നത്?"
"അവൾ നിന്റെ ലൗവർ ആണോ?"
ആ പേരിന്റെ ഉടമ തന്നെ അത് ചോദിച്ചപ്പോൾ അവൻ തീർച്ചയാക്കി.
'ഇത് പ്രണയം തന്നെ. അവൾക്ക് തന്നോട് പ്രണയമാണ്'.
അവളുടെ ചോദ്യകാറ്റിന് കനലിൽ നിന്ന് തീയിനെ ഉയർത്തിയ പോലെ ഉയർന്ന തീയിനെ തളർത്താനും ശേഷി ഇല്ലാതിരിക്കുമോ?
ഹൃദയത്തിൽ നിന്ന് പ്രവഹിച്ച ശക്തി തുലികത്തുമ്പിൽ കിടന്ന് കറങ്ങി, മഷിയിൽ കുളിച്ചുരുണ്ട ബോൾ കടലാസിൽ പ്രണയചിത്രം അക്ഷരങ്ങളായി രചിച്ചു. അന്ന് രാത്രിയിൽ അവളിൽ നിന്ന് പുറത്തുവന്ന നിശ്വാസ വായു ഒന്നൂടെ ആ കനലിനെ വർണാഭമാക്കി. ആ ചെന്തീയുടെ ചൂട് അവന് പനിയായി അനുഭവപ്പെട്ടു. അങ്ങനെ വീട്ടിൽ നിന്ന് സ്കുൂൾ അവധി പ്രഖ്യാപിക്കപ്പെട്ടു. സൂര്യബിംബം ഉച്ചിയിലെത്തുമ്പോഴേക്കു് അവന്റെ നിബ്ബിൽ കുടുങ്ങിയ ആ ബോൾ മലമുകളിലേക്ക് കയറ്റിയ നാറാണത്തു ഭ്രാന്തന്റെ കല്ല് പോലെയായിരുന്നു. അത് എങ്ങോട്ടെന്നില്ലാതെ ഉരുളാൻ തുടങ്ങി. കടലാസുകൾ കല്ല് പതിച്ച് ഒന്നിനു പുറകെ ഒന്നായി പൊരുതിവീഴാൻ തുടങ്ങി.
ഘർഷണബലങ്ങൾ തുണച്ചു. ഭൂമിയുടെ സ്പന്ദനം കണക്കിലായതു കൊണ്ടാകാം, കല്ല് ഉരുണ്ടു നിന്നത് ഒരു ജ്യാമിതീയ രുപം രചിച്ചിട്ടാണ്.
ഒരു ചതുർഭുജം !!
നിനക്ക് എന്നെ ഇഷ്ടമാണോ?
▢ ▢
ആണ് അല്ല
Comments
Post a Comment