Posts

Showing posts from 2019

ആകുല

Image
വെളിച്ചം വിതറുന്ന ജനലാ ക്ലാസിന്റെ ഭിത്തിയിൽ ഉണ്ടായിരുന്നില്ലയോ..? എന്നിട്ടും ഫ്യൂസായ ട്യൂബിനെ പറ്റി നീ   ചിന്തിച്ചാകുലയാകയാണോ??

കള്ളൻ

Image
പൊൻകുരിശ് കട്ട തോമ കള്ളനാണോ?  അറിയില്ല,  പക്ഷേ ഒന്നറിയാം..... അയാൾ ഒരു ദാർശനികനാണ് !! "യേശുവിനെ തറച്ചത് മരക്കുരിശിലോ അതോ പൊൻകുരിശിലോ?" എന്ന് ചോദിച്ചത് പൊൻകുരിശ് തോമ തന്നെയാണ്.

പ്രണയം

Image
                                      അതെ, എനിക്ക് നിന്നോട് പ്രണയമാണ്. പക്ഷേ നിന്നോടൊപ്പം ഞാനിരിക്കില്ല.  എന്റെ ബൈക്കിന്റെ പുറകിൽ നിന്നെ കയറ്റില്ല. ഞാൻ നിന്നോട് സംസാരിക്കില്ല, നിന്നെ നോക്കുക പോലും ചെയ്യില്ല.  ഇതൊന്നുമല്ലെങ്കിൽ എന്താണ് പ്രണയം?  നീ എന്നെ പ്രണയിക്കുന്നു എന്നതിന്റെ തെളിവെന്താണ്? ഞാൻ നിന്നെ പ്രണയിക്കുന്നു എന്നതു തന്നെയാണ് പ്രണയത്തിന്റെ തെളിവ്.

പതിപ്പ്

Image
വിഷയം : ഓണവും പരിസ്ഥിയും    ഓണാഘോഷത്തിന്റെ ഭാഗമായി തയായാറാക്കിയ പതിപ്പ്.  അധ്യാപകവിദ്യാർത്ഥികൾ ഓരോരുത്തരും അവരുടെ വ്യക്തിഗത കുറിപ്പുകൾ തയ്യാറാക്കി കൊണ്ട് വന്നു. ഇതിനായി നൽകിയ വിഷയം "ഓണവും പരിസ്ഥിയും" എന്നതായിരുന്നു. ഓണത്തെ പറ്റി ഓരോത്തരുടേയും അറിവുകൾ വ്യത്യസ്തം ആണെന്നും അത് പ്രകൃതി സംബന്ധം ആകുമ്പോൾ കൂടിതൽ വ്യത്യസ്തം ആകും എന്നതിനു തെളിവ് ആണ് ഈ പതിപ്പ്. പതിപ്പിന്റ ഉള്ളടക്കത്തെ ഇതിൽ ഉൾകൊള്ളിക്കൽ പ്രയാസം ആണെന്നിനാൽ പതിപ്പിന്റ കവർ പേജ് നിങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കുന്നു . കവർ പേജ് 

തീ

Image
ചെറു കാറ്റിനാൽ കെട്ടു പോം  മെഴുകുതിരിയല്ല നാം  മാരുതനെ സംഹാരമിന്ധന- മാക്കുമീ കാട്ടു തീ പോലെ - യാണെന്നോർത്തു കൊൾക നാം .

LANGUAGE FUNCTIONS

Image
                                      INTRODUCTION      English, the global language has many function as a language. English is the native language of  Britain one of the capitalist country in the world once upon a time.  Many countries include USA are colonies of Britain. Due to their colonisation many countries have English as their official language.       The function of English language was defined by Geoffery Leech. According to him their are five functions.  Informational function, Expressive function, Directive function, Aesthetic function, and Phatic function.  Here we analyse a unit and find which language functions are used. Informational function     Informational   function can be considered as most important, since it helps us to deliver messages, describe things, and give our listener new info...

മനുഷ്യൻ്റെ ഇടപെടലുകൾ – പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ

Image
 പരിസ്ഥിതി ആമുഖം     ഒരു ജീവിയുടെ തൊട്ടടുത്ത ചുറ്റുപാടിനെ- യാണ് പരിസരം എന്നു പറയുന്നത്. ആ ജീവിയുടെ പരിസരത്തുള്ള സാമൂഹികവും സാമ്പത്തികവും ജീവശാസ്ത്രപരവും ഭൗതികവും രാസികവുമായ ഘടകങ്ങളുടെ ആകെത്തുകയാണ് പരിസ്ഥിതി.      പരിസ്ഥിതിയെ മൂന്നായി തരം തിരിക്കുന്നു   1. പ്രകൃതിദത്ത പരിസ്ഥിതി  2. മനുഷ്യനിർമ്മിത പരിസ്ഥിതി  3. സാമൂഹിക - സാംസ്കാരിക പരിസ്ഥിതി എന്നിവയാണത്. പ്രകൃതിദത്ത പരിസ്ഥിതിക്ക് വരുത്തുന്ന രൂപാന്തരങ്ങളിലൂടെയാണ് മനുഷ്യനിർമ്മിത പരിസ്ഥിതി രൂപപ്പെടുന്നത്.  കൃഷിയിയോഗ്യമാക്കിവസായശാലകളും ഇതിനുദാഹരണമാണ്.  മനുഷ്യൻ്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ മിക്കപ്പോഴും വലിയ ആഘാതമാണ് പ്രകൃതിദത്ത പരിസ്ഥിതിക്ക് ഉണ്ടാകുന്നത്.      മനുഷ്യൻ്റെ ഇടപെടലുകൾ മൂലം പ്രകൃതിദത്ത പരിസ്ഥിതി ഉണ്ടാകുന്ന ആഘാതങ്ങൾ ഏതെല്ലാമാണ്. പരിസ്ഥിതി        ജീവിയവും അജീവിയവും (വായു, മണ്ണ്, ജലം, സൂര്യപ്രകാശം ) ആയ ഘടകങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ്  പരിസ്ഥിതി. പരിസ്ഥിതിയുടെ വ്യത്യസ്ത തലങ്ങൾ താഴെപ്പറയുന്നവയാണ്. 1.പ്രകൃതിദത്...

കൊമാല®

Image
                             കൊമാല® ഗസ്സാൻ കനഫാനി     കൊ മാല വായിച്ചു തീർന്ന മുഹമ്മദ് ഒമർ 1  മുറിവിട്ട് പുറത്തേക്കിറങ്ങി.  അയാൾ നടന്ന് ഗസ്സയിലെത്തി.        "ഇത് മരിച്ചവരുടേയും മരിക്കാൻ   പോകുന്നവടേയും ഇടമാണ്,  കുഴിമാടങ്ങളുടെ നഗരം." ഗസ്സ പരിചിതമായ ശബ്ദം കേട്ടിടത്തേക്ക് അയാൾ നോക്കി.  അത് അങ്ങ് ദൂരെ നിന്നാണ്, ബെയ്റൂത്തിൽ നിന്നാണ്.  അയാൾ അവിടെ എത്തി.  പെട്ടെന്നൊരു ബോംബർ അയാളുടെ തലയ്ക്കു മീതെ ഇരമ്പി പാഞ്ഞു പോയി. ഒരു മനുഷ്യ രൂപം പൊട്ടിച്ചിതറുന്നതയാൾ കണ്ടു.         "ഗസ്സാൻ...........ഗസ്സാൻ കനഫാനി 2 അയാൾ വാവിട്ടു കരഞ്ഞു  "ഗസ്സാൻ: നീ തന്നെ നാട്                              നീ തന്നെ വിപ്ലവം,                                      ...

കുത്തിപൊക്കൽ

Image
    കാലത്ത് fb തുറന്നപ്പോൾ എവിടയോ കണ്ട് മറന്നുപോയ ഒരു പരിചിത മുഖം ന്യൂസ് ഫീഡിൽ കിടന്ന് കമന്റുകളേറ്റ് പുളയുന്നു. ഓർമകളിൽ  തപ്പിതടഞ്ഞു നിൽകുപ്പോൾ, 'ഓർമക്കൂട്ടിന്റെ' സ്റ്റാറ്റസ് ബാറിൽ ഒരു നോട്ടിഫിക്കേഷൻ എത്തിനോക്കി.  ആഹ്......അത് എന്റെ പേരാണല്ലോ?? അത് ഞാനാണല്ലോ??? #കുത്തിപൊക്കൽ