ഫീനിക്സ്
തന്റെ നഷ്ടപ്പെട്ട ശാസ്ത്ര പുസ്തകം അവൾ തിരികെ തരുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല ആ ബുക്ക് തിരികെ കിട്ടിയപ്പോൾ ഉണ്ടായ ആശ്വാസത്തെ പൊട്ടിച്ചിതറിക്കാൻ ശേഷിയുള്ള ഒരുഗ്രൻ വസ്തു അതിൽ അടക്കം ചെയ്തിട്ടുണ്ടെന്ന്. അവളോട് അവന് മുൻപേ തന്നെ “എന്തോ ഒരു ഇത് '' തോന്നിയിരുന്നു. അത് എന്താണെന്ന് ആ 'ഒരു ഇതിന്' അൽപം പഴക്കം ചെന്നപ്പോൾ മാത്രമാണ് അവന് മനസ്സിലായത്, അത് സംഗതി 'പ്രണയം' ആയിരുന്നുവെന്ന്. അത് പ്രണയം തന്നെയല്ലേയെന്ന് അവനെ കൊണ്ട് അവനോട് തന്നെ ചോദിപ്പിച്ചത് അവൾ -അവൾ നല്ല തന്ത്രം വശമുള്ള കുറുക്കച്ചിയാണെന്ന് അവൻ ഇടയ്ക്കിടെ ഓർക്കാറുണ്ട് - തന്നെയായിരുന്നു. . മുൻപു ഒരു ദിവസം അവൾ തന്റെ പലവക ബുക്കിൽ കുറിച്ചിട്ടിരുന്ന അവളുടെ പേര് തനിക്ക് കാണിച്ചു തന്നിട്ടു ചോദിച്ചു: "മച്ചാ... ഇതാരാ പേരാ? അവൻ ഒന്നും മിണ്ടിയില്ല. “ഇത് നിന്റെ ലൈനിന്റെ പേരാണോ?" അവന് അതേ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ നാവ് പൊങ്ങുന്നില്ല. അവന് താനിപ്പോൾ അവളുടെ ആ നോട്ടത്തിൽ ദഹിച്ച് ഇല്ലാതെയായിപ്പോകും എന്ന് തോന്നി. അത്രമാത്രം പ്രണയാഗ്നി അതിൽ ...