ഡി.എൽ.എഡ് 2020 - 2022 അഡ്മിഷൻ

 സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് 2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.



മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം. 


അവസാന തിയതി 18.9.2020


1. കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷ.


2. കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ. 


ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കൊമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. 


യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. 

അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും. 

നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും. 

നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഓഫിസുകളിൽ നിന്ന് ലഭിക്കും. വെബ്സൈറ്റിലും ഫോം ലഭിക്കും. 

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

ഗവൺമെന്റ്/എയ്ഡഡ് അഡ്മിഷൻ ഫോം -  വിടെ ക്ലിക്ക് ചെയ്യുക

സ്വാശ്രയം (മാനേജ്മെന്റ്) അഡ്മിഷൻ ഫോം   - വിടെ ക്ലിക്ക് ചെയ്യുക

സ്വാശ്രയം (മെറിന്റ്) അഡ്മിഷൻ ഫോം           - വിടെ ക്ലിക്ക് ചെയ്യുക

ട്രൈനിംഗ് സ്കുൂളുകളുടെ ലിസ്റ്റ് ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

ഗവൺമെന്റ്/എയ്ഡഡ് (ജില്ല തിരിച്ച്) - വിടെ ക്ലിക്ക് ചെയ്യുക

സ്വാശ്രയം (ജില്ല തിരിച്ച്)     -  ഇവിടെ ക്ലിക്ക് ചെയ്യുക


അപേക്ഷിക്കേണ്ട വിധം

അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽവേണം അപേക്ഷിക്കാൻ. കോവിഡ് കാരണം ഇമെയിലായും അപേക്ഷ സ്വീകരിക്കും. സ്വാശ്രയ ട്രൈനിംഗ് സ്കൂളിലെ മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിനു അപേക്ഷയോടൊപ്പം 100 രുപയുടെ ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേണ്ടതാണ്.  സ്വാശ്രയ ട്രൈനിംഗ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിനു 100 രുപയുടെ ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ്  ബന്ധപ്പെട്ട മാനേജരുടെ പേരിൽ വാങ്ങി അതാത് മാനേജർമാർക്ക് തന്നെ അപേക്ഷ നല്കേണ്ടതാണ്.


 റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസം ലഭിക്കാൻ വിടെ ക്ലിക്ക് ചെയ്യുക


പ്രൈവറ്റ് ഫീസ് ഘടന

1. അഡ്മിഷൻ ഫീസ്  - 100 ₹

2. ട്യൂഷൻ ഫീസ് - 1,480 ₹

3 . ഡെവലപ്പ്മെന്റ് ഫീസ് - 10,000 ₹ ( പ്രതിവർഷം)

4 . അപേക്ഷ ഫീസ് - 100 ₹

അഡ്മിഷൻ ഫീസ് അഡ്മിഷൻ സമയത്തും ഡെവലപ്പ്മെന്റ് ഫീസ് 1,3 സെമസ്റ്ററുകളുടെ ആരംഭത്തിലും അടയ്ക്കേണ്ടതാണ്.

പ്രോസ്പെക്ടസ് ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

ഗവൺമെന്റ്/എയ്ഡഡ്  പ്രോസ്പക്ടസ് - വിടെ ക്ലിക്ക് ചെയ്യുക

സ്വാശ്രയം (മാനേജ്മെന്റ്/മെറിന്റ്) പ്രോസ്പക്ടസ് വിടെ ക്ലിക്ക് ചെയ്യുക


അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

1. SSLC സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി

2. യോഗ്യത സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി ( plus two)

3 . ജാതി തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് ( SC, ST, OBC, OEC)

4. അപേക്ഷകന്റെ ഫോൺ നമ്പർ

4. 5 രുപയുടെ കോർട്ട് ഫീ സ്റ്റാമ്പ് (ഗവഃ/എയ്ഡഡ് അപേക്ഷക‍ർ)

5. 100 രുപയുടെ Demand Draft (സ്വാശ്രയ അപേക്ഷക‍ർ)

Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT