രാമക്കൽമേട് - The cradle of wind.
ഏനാത്തെ അഞ്ചുമലപ്പാറയിൽ പോകാനിറങ്ങിയതാണ്. രാവിലത്തെ കാപ്പിക്ക് രണ്ടാളും കാണും എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് ഒടുവിൽ പിറ്റേന്നത്തെ കാപ്പിക്കാണ് എത്തിയത് ! vibe -ന്റെ കൊടുമുടി കണ്ട ഒരു അപ്രതീക്ഷ ട്രിപ്പ്. സഹസഞ്ചാരിയോട് വെറുതെ രാമക്കൽമേട് എങ്ങനെയുണ്ട് ? എന്ന് ചോദിക്കുമ്പോ, തിരിച്ചൊരുത്തരം പ്രതീക്ഷിച്ചതാണ് പക്ഷേ വന്നതൊരു മറുചോദ്യമാണ്. പോയി നോക്കിയാലോ? അപ്പോ തന്നെ google map ൽ From your location to Ramakkalmedu അടിച്ചു;176 Km, 5hr. Bajaj CT 100 ൽ 300₹ ക്ക് എണ്ണ അടിച്ചു. അങ്ങോട്ടേക്കുള്ള വഴിയിൽ പാഞ്ചാലിമേട് 7 Km എന്നൊരു ബോർഡ്, Destination changed എന്ന് പറയണ്ടല്ലോ? fees ഒരാൾക്ക് 20₹ . വളരെ കുറച്ച് ആളുകളേയുള്ളൂ, അവിടെ കുറച്ച് വിശ്രമം ഒരു ചെറുമയക്കം . ATM ൽ നിന്ന് 500₹ എടുത്തിണ്ടുണ്ടായിരുന്നു, അത് കടയിൽ കയറിനോക്കുമ്പോ ഒരു മൂല ഒരൽപം കീറി ഇരിക്കുന്നു, Scene Dark . ബഡ്ജറ്റ് 800₹ ആണ്, അതിലെ 300 ന്റെ ബാക്കിയാണ് 500. അതു ആരും മാറി തന്നില്ലെങ്കിൽ പണി പാളി എന്ന് പറഞ്ഞാൽ മതീല്ലോ. എന്തായാലും Propose ഗേറ്റിനടുത്ത് കട നടത്തുന്ന ഒരച്ചായൻ നോട്ട് മാറിത്തന്നു. ...